ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 118 പോയിന്റ് സെന്‍സെക്സ് നേട്ടത്തില്‍ 38251 ലും 38 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 11483 ലുമാണ് വ്യാപാരം പുരോഗമിക്കുന്നു .

author-image
uthara
New Update
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 118 പോയിന്റ് സെന്‍സെക്സ് നേട്ടത്തില്‍ 38251 ലും 38 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 11483 ലുമാണ് വ്യാപാരം പുരോഗമിക്കുന്നു . ബിഎസ്‌ഇയിലെ 723 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലയപ്പോൾ 285 കമ്പനികളുടെ ഓഹരികൾ നാശത്തിലുമായി .

എച്ച്‌സിഎല്‍ ടെക്, യെസ് ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ നിൽക്കുന്നത് . അതേസമയം ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ് .

share market