/kalakaumudi/media/post_banners/9b1ede5bc709b718fadf9defd9067d880f52f8450d9836875383652f17079236.jpg)
മുംബൈ: ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധിയായിരിക്കും. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടടനുബന്ധിച്ചാണ് അവധി. മഹാരാഷ്ട്രയില്‍ പൊതു അവധിയായതിനാല്‍ തിങ്കളാഴ്ച ഇക്വിറ്റി, ഡെറ്റ്, മണി മാര്‍ക്കറ്റ് വ്യാപാരം നടക്കില്ല.ശനിയാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) വ്യാപാരം നടത്തുന്നതിനുള്ള സമയത്തെക്കുറിച്ച് നേരത്തെ അവ്യക്തത ഉണ്ടായിരുന്നു.
അതേസമയം ഓഹരി വിപണി ശനിയാഴ്ച സാധാരണ നിലയില്‍ വ്യാപാരം നടത്തും. ശനിയാഴ്ച രാവിലെ 9 മുതല്‍ 3.30 വരെയാണ് വ്യാപാരം. വ്യാപാര സമയത്ത് പ്ലാറ്റുഫോമുകളില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ സുരക്ഷിതമായി വ്യാപാരം പൂര്‍ത്തിയാക്കാനുള്ള ഒരു സംവിധാനത്തിന്റെ പരീക്ഷണത്തിന് വേണ്ടിയായിരുന്നു ശനിയാഴ്ച വ്യാപാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനു പകരം സാധാരണ രീതിയിലുള്ള വ്യാപാരമാണ് നടക്കുകയെന്ന് എന്‍ എസ് ഇ അറിയിച്ചു.