ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു .

author-image
uthara
New Update
ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 255 പോയന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 36871ലും 76പോയന്റ് നിഫ്റ്റി നേട്ടത്തില്‍ 11010ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്ഇയിലെ 693 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 576 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആണ് നേട്ടത്തിലാണ്.അതേ സമയം ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിൽ തുടരുകയാണ് .

share market