
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 18 പോയിന്റ് സെന്‍സെക്‌സ് നഷ്ടത്തില്‍ 36194ലിലും 13 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10841ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എംആന്റ്‌എം, ഐടിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ ആക്‌സിസ് ബാങ്ക്, ഐഒസി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .