/kalakaumudi/media/post_banners/fd15aedaf07eee239990322279e28f9b33bb19c489c4051c057379c9c60fe9cd.jpg)
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു . 127 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 36113 ലും 29 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10854ലിലുമാണ് വ്യാപാരം നടക്കുന്നത് . ബിഎസ്‌ഇയിലെ 802 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 617 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .
യെസ് ബാങ്ക്, ഒന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, സിപ്ല, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയകമ്പനികൾ ഓഹരികള്‍ നേട്ടത്തിലാണ്.അതേസമയം എച്ച്‌ഡിഎഫ്‌സി, എംആന്റ്‌എം, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, മാരുതി സുസുകി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇപ്പോൾ .