/kalakaumudi/media/post_banners/d5c23ed30111e635a5eec7f262c8e7bdfca5f7371e9b0be97d185b1916b96736.jpg)
മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടർന്ന്കൊണ്ടിരിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 51 പോയന്റ് താഴ്ന്ന് 35052ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10659ലുമെത്തി.സെന്‍സെക്‌സ് 187.76 പോയന്റ് നഷ്ടത്തില്‍ 34915.38ലും നിഫ്റ്റി 61.40 പോയന്റ് താഴ്ന്ന് 10618.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചികയിലെ നഷ്ടം 65 പോയന്റാണ്.ബിഎസ്‌ഇയിലെ 1122 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1573 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആഗോള സാഹചര്യങ്ങളാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്.ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍് യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.