
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 117 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 36435ലും 32 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10918ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ബിഎസ്‌ഇയിലെ 289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 95 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി .വേദാന്ത, യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആണ് നഷ്ടത്തിലായത് .