/kalakaumudi/media/post_banners/90400ba1cc7667b8df9bd82efb4237d539b38422e27eaca6e3b2ceb79756a8ec.jpg)
മുംബൈ: ഓഹരി സൂചികകളിൽ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.80 പോയിന്റ് ഉയര്‍ന്ന് 35645.40ലും നിഫ്റ്റി 70 പോയിന്റ് നേട്ടത്തില്‍ 10769.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1258 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1354 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, ലുപിന്‍, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ഫാര്‍മ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.സിപ്ല, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടിസിഎസ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.