/kalakaumudi/media/post_banners/dd57289b45c07318afe767ed3f9732ef51762a150d203297ca6f7f0b54678150.jpg)
മുംബൈ: രാജ്യത്തെ ഓഹരിവിപണി വീണ്ടും കുതിച്ചു ഉയരുന്നു. സെന്‍സെക്സ് 73.64 പോയന്റ് നേട്ടത്തില്‍ 32,996.76ലും നിഫ്റ്റി 30.10 പോയന്റ് ഉയര്‍ന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്‌ഇയിലെ 1109 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.