/kalakaumudi/media/post_banners/e957794ad96a72ee215f7b7a6629c486618a6767807fa56c658c5a9739083010.jpg)
മുബൈ: ഈ വര്‍ഷത്തിലെ അവസാന ട്രേഡിങ് ദിനം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിക്ഷേപകരുടെ ലാഭമെടുപ്പ് പ്രവണതയാണ് തുടരെ 5 ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയെ പിന്നോട്ടടിച്ചത്. എനര്‍ജി, ബാങ്കിങ്, ഐടി ഓഹരികളാണ് കാര്യമായ വില്‍പന സമ്മര്‍ദ്ദം നേരിട്ടത്.
സെന്‍സെക്‌സ് 170.12 പോയിന്റ് ഇടിവോടെ 72,240.26 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 47.30 പോയിന്റ് നഷ്ടത്തില്‍ 21,731.40ല്‍ ആയിരുന്നു ക്ലോസ് ചെയ്തത്. അതേസമയം 2023 ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കിയ വര്‍ഷമായിരുന്നു. 2023ല്‍ സെന്‍സെക്‌സ് 11,399.52 പോയിന്റും (18.73%) നിഫ്റ്റി 3,626.1 പോയിന്റുമാണ് (20%) മുന്നേറിയത്.