/kalakaumudi/media/post_banners/1bb9d11fda97547ad1d1eeba5152ba43ceb59d80742c6dc97d3b5bf9462e41c8.jpg)
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് .സെന്‍സെക്സ് 450 പോയിന്‍റ് ഉയര്‍ന്ന് 34,000 ത്തിന് മുകളിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് ഉയര്‍ന്ന് 10,290 ന് മുകളിലാണ് എത്തി നിൽക്കുന്നത് .ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനികളുടെ ഓഹരികള്‍ ലാഭിലാണ് മുന്നേറുന്നത് .എന്നാല്‍ ഐടി ഫാര്‍മ ഓഹരികളില്‍ നഷ്‌ടം നേരിടേണ്ടി വന്നു .ബജാജ് ഫിനാന്‍സ്, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്താല്‍ക്കോ ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിൽ ആണ് എത്തി നിൽക്കുന്നത് .ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നത് ഓഹരി സൂചികകള്‍ ഉയരാന്‍ കാരണമായി .