/kalakaumudi/media/post_banners/6f484259f5819b253dfdc659af1e174ab4c235d4486a95f53544fa2716eadf23.jpg)
മുംബൈ: ആഗോളതലത്തില്‍ ഷെല്‍ കമ്പനികളുടെ ഡയറക്ടര്‍മാരായി 100 വയസ് പിന്നിട്ട മുപ്പതിനായിരത്തോളം പേര്‍ ഉള്ളതായി കണ്ടെത്തല്‍. ഇതില്‍ 2265 പേരുടെ പ്രായം 123 വയസ്സിനപ്പുറത്താണ്. ലോകത്ത് ഇതുവരെ ജീവിച്ചതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 122 വയസ്സായിരുന്നെന്ന് മൂഡീസ് ഡയറക്ടര്‍ റിച്ചാഡ് ഗ്രഹാം പറയുന്നു.
വിവരവിശകലന ഏജന്‍സിയായ മൂഡീസ് കഴിഞ്ഞ നവംബറില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ലോകത്തെ 247.2 കോടി കമ്പനികളിലാണ് പഠനം നടത്തിയത്. ഈ പഠനത്തിലാണ് ഷെല്‍ കമ്പനികളുടെ ഡയറക്ടര്‍മാരുടെ പ്രായം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ഡയറക്ടര്‍മാരുടെ പ്രായം കൂടാതെ പൊതുവായി കണ്ടുവരുന്ന ഏഴു വ്യത്യസ്ത കാര്യങ്ങള്‍ പരിശോധിച്ച് കമ്പനികളെ ഫ്‌ലാഗ് (തെറ്റായ വിവരങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തല്‍) ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍നിന്നുള്ള ചില കമ്പനികള്‍ക്ക് ആറു ഫ്‌ലാഗുവരെ ലഭിച്ചിട്ടുണ്ട്.
പഠനത്തിലെ ചില കണ്ടെത്തലുകള്‍:
. ഒരു ബെല്‍ജിയന്‍ കമ്പനിയുടെ ഡയറക്ടറുടെ പ്രായം 942 വയസ്സ്. പത്തുവയസ്സില്‍ താഴെ പ്രായത്തില്‍ കണ്ടെത്തിയത് 8075 ഡയറക്ടര്‍മാര്‍. 2883 സ്ഥാപനങ്ങളില്‍ 5751 ചുമതലകളിലായി ഒരേ വ്യക്തി.
. കമ്പനികള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന വിലാസത്തിലുമുണ്ട് കൗതുകം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ഒരു കെട്ടിടത്തി ലെ വിലാസത്തില്‍ 61,000 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
ഈജിപ്തിലെ ഗിസ പിരമിഡ് കോംപ്ലക്‌സ് വിലാസമാക്കി 22,000 കമ്പനികളുണ്ട്. സ്‌പെയിനില്‍ ഒരു വിലാസത്തില്‍ ചൈനീസ് പേരുകളില്‍ 8000 കമ്പനികള്‍.
ചൈനയിലെ ഒരു വസ്ത്രനിര്‍മാണക്കമ്പനി 2019 -ല്‍ നേടിയ വരുമാനം 200 കോടി ഡോളറാണ്. ഏകദേശം 16,623 കോടി രൂപ. ഇതൊരു ഏകാംഗ കമ്പനിയാണെന്നതാണ് കൗതുകം.
ഏറ്റവും കൂടുതല്‍ ഷെല്‍ കമ്പനികളുള്ള രാജ്യം ബ്രിട്ടനാണ്. ഏകദേശം അഞ്ചുലക്ഷത്തോളം കമ്പനികളുണ്ട്. കുറഞ്ഞചെലവില്‍ വേഗത്തില്‍ കമ്പനികള്‍ തുടങ്ങാനാകുമെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഷെല്‍ കമ്പനികളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 12.5 ലക്ഷത്തോളമാണ് സാമ്പത്തിക തിരിമറികള്‍. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിലെ ഷെല്‍ കമ്പനികളില്‍ 4.77 ലക്ഷം തിരിമറികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഷെല്‍ കമ്പനി:
ഒരു കമ്പനിയുടെ ഫണ്ട് കൈവശം വെക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കുന്നതിനും മറ്റുമായി തുടങ്ങു ന്നതാണ് ഷെല്‍ കമ്പനികള്‍. വലിയ ആസ്തികളോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത കമ്പനികളാണിവ. ജീവനക്കാരും അധികമുണ്ടാകില്ല.