സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008 നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച

ഏറ്റവും വലിയ സാ​ങ്കേതിക സ്റ്റാർട്ടപ്പുകൾക്കു ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് വെള്ളിയാഴ്ച തകർന്നു

author-image
Lekshmi
New Update
സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008 നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച

ന്യൂയോർക്: ഏറ്റവും വലിയ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്കു ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് വെള്ളിയാഴ്ച തകർന്നു.കാലിഫോർണിയ ബാങ്കിങ് റെഗുലേറ്റേഴ്സ് ആണ് സിക്കൺ വാലി ബാങ്ക് പൂട്ടിയത്.തുടർന്ന് നിക്ഷേപങ്ങളുടെ നിയന്ത്രണവും ഏറ്റെടുക്കുകയായിരുന്നു.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ്.48 മണിക്കൂർ കൊണ്ട് സിലിക്കൺ വാലി ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകർച്ച നേരിട്ടത്.

യു.എസ് ബോണ്ടുകളിലായിരുന്നു സിലിക്കൺ വാലി നിക്ഷേപം നടത്തിയിരുന്നത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറൽ റിസർവ് കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

കോവിഡ് വ്യാപനത്തോടെ സ്റ്റാർട്ടപ്പുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു.ഇതോടെ പലരും നിക്ഷേപം പിൻവലിച്ചു.ഏകദേശം രണ്ടു ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി ബാങ്ക് പറഞ്ഞു.ബാങ്ക് അടച്ചുപൂട്ടിയതിനുശേഷം, ഏകദേശം 175 ബില്യൺ ഡോളർ ഉപഭോക്തൃ നിക്ഷേപങ്ങൾ ഇപ്പോൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ്.

അതേസമയം, ബാങ്കിന്റെ എല്ലാ ശാഖകളും തിങ്കളാഴ്ച രാവിലെ തുറന്നതിന് ശേഷം അവർക്ക് ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളിലേക്ക് പൂർണ പ്രവേശനം ലഭിക്കുമെന്ന് എഫ്.ഡി.ഐ.സി അറിയിച്ചു.

bank silicon valley