
തിരുവനന്തപുരം: സ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.തിങ്കളാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്.
ഡിസംബർ നാലിന് കുത്തനെ ഉയർന്ന് റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു.എന്നാൽ ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. തുടർന്ന് വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. എന്നാൽ ഞായറാഴ്ച സ്വർണം പവന് 120 രൂപ വർധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.
സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാൾമാർക്ക് വെള്ളി ഗ്രാമിന് നൽകേണ്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
