ഇന്ത്യയിലാദ്യമായി സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിംഗ് രംഗത്ത് ഹെക്‌സ് ടോഗിള്‍ എന്നപുതിയ പഠനരീതിയുമായി മൈജി

സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിംഗ്പഠന രംഗത്ത് മൈജിഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പുതിയ പഠന രീതി അവതരിപ്പിച്ചു.ഹെക്‌സ് ടോഗിള്‍ മെത്തേഡ് ആണ്എംഐടി അവതരിപ്പിച്ചിരിക്കുന്നത്. അരീക്കോട് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഭാവന കോഴ്‌സ് ലോഞ്ച് ചെയ്തു.ഇന്ത്യയില്‍ ആദ്യമായി ഈ മെത്തേഡ് അവതരിപ്പിക്കുന്ന ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എംഐടി.

author-image
Web Desk
New Update
ഇന്ത്യയിലാദ്യമായി സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിംഗ് രംഗത്ത് ഹെക്‌സ് ടോഗിള്‍ എന്നപുതിയ പഠനരീതിയുമായി മൈജി

സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിംഗ്രംഗത്ത് മൈജിഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഇന്ത്യയിലാദ്യമായി പുതിയ പഠനരീതി അവതരിപ്പിച്ചു. അരീക്കോട് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഭാവനകോഴ്‌സ് ലോഞ്ച് ചെയ്തു. മുഹമ്മദ് ഷാഫി (ഹെഡ്എംഐടി) ഹിരോഷ് ഒതയങ്ങലന്‍(എച്ഓഎഫ് ) നജ്മ (മാനേജര്‍ എംഐടി) രതീഷ് കുട്ടത്ത് (ജനറല്‍ മാനേജര്‍ -സെയില്‍സ് & സര്‍വീസ്), കൃഷ്ണകുമാര്‍ (ജനറല്‍ മാനേജര്‍ - ഓപ്പറേഷന്‍സ്), സുധീഷ് സി.എസ്. (ജനറല്‍ മാനേജര്‍ - സി ഇ സെയില്‍സ്), ഫിറോസ് കെ കെ (എ.ജി.എം) എന്നിവര്‍ സമീപം

കോഴിക്കോട്: സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിംഗ്പഠന രംഗത്ത് മൈജിഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പുതിയ പഠന രീതി അവതരിപ്പിച്ചു.ഹെക്‌സ് ടോഗിള്‍ മെത്തേഡ് ആണ്എംഐടി അവതരിപ്പിച്ചിരിക്കുന്നത്. അരീക്കോട് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഭാവന കോഴ്‌സ് ലോഞ്ച് ചെയ്തു.ഇന്ത്യയില്‍ ആദ്യമായി ഈ മെത്തേഡ് അവതരിപ്പിക്കുന്ന ആദ്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എംഐടി.

മൈജിയുടെ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡിവിഷനാണ് എംഐടി അഥവാ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി. ടെക്‌നോളജി രംഗത്ത് താല്പര്യമുള്ള ഏതൊരാളിനും സ്മാര്‍ട്ട് ഫോണിന് വരുന്ന ഏതൊരു കംപ്ലയിന്റും എളുപ്പത്തില്‍ കണ്ടെത്തി വേഗത്തില്‍ പരിഹരിക്കാന്‍ പര്യാപ്തമാക്കുന്ന മെത്തേഡ് ആണ് ഹെക്‌സ് ടോഗിള്‍ മെത്തേഡ് എന്ന് മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ. കെ. ഷാജി അറിയിച്ചു.

വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഉപഭോഗത്തിനൊപ്പം ഈ രംഗത്ത് വിദഗ്ദ്ധ ടെക്‌നീഷ്യന്‍സിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വച്ച് ആരംഭിച്ച സ്ഥാപനമാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഹോം അപ്ലൈയന്‍സ്& കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീഎന്‍ജിനീയറിംഗ് എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് എംഐടിയില്‍ പ്രധാനമായും നടത്തുന്നത്. ഇത് കൂടാതെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുടെ റിപ്പയറിങ് അപ്ഗ്രഡേഷന്‍ പ്രോഗ്രാമുകളും ഇവിടെ നടത്തപ്പെടുന്നു. ഈ മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ള വിദഗ്ദ്ധ അധ്യാപകര്‍, എംഐടി പ്രൊട്ടക്ടഡ് ലാബ്, അത്യാധുനികമായ മെഷിനറികള്‍ എന്നിവ സുസജ്ജമാക്കിയിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ടാണ് എംഐടി.

business smart phone technology myg