/kalakaumudi/media/post_banners/fef1e2ae6a18e61b84d46598e8e2a80af1ddb916e2b5b6fa84576842217f8189.jpg)
മുംബയ്: ഇന്ത്യാക്കാര്‍ക്ക് പ്രിയം റെഡ് മി നോട്ട് 4, റെഡ് മി 4, സാംസംഗ് ഗ്യാലക്സി ജെ 2 എന്നിവ. നടപ്പ് സാന്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഫോണുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ എത്തിയവയാണിത്.
ഓപ്പോ എ 37, സാംസംഗ് ഗ്യാലക്സി ജെ 7 എന്നിവ നാല് അഞ്ച് സ്ഥാനങ്ങളില്‍ എത്തിയതായും കൌണ്ടര്‍ പോയിന്‍റ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതോടൊപ്പം കഴിഞ്ഞ പാദത്തില്‍ എല്‍ ടി ഇ അധിഷ്ഠിത ഫോണുകളില്‍ വില്‍പന 1.5 കോടി കഴിഞ്ഞു. ഫോര്‍ ജി ഹാന്‍ഡ്സെറ്റുകളുടെ എണ്ണത്തില്‍ ചൈനയും യു എസും കഴിഞ്ഞാല്‍ മൂന്നാമതാണ് ഇന്ത്യ. ഇതില്‍ വൈകാതെ യു എസിന് മുന്നിലെത്ത്യും ഇന്ത്യ.
രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ വിറ്റ മൊത്തം സ്മാര്‍ട്ട് ഫോണുകളില്‍ റെഡ് മി നോട്ട് 4ന്‍റെ വിഹിതം 7.2 ശതമാനമാണ്. റെഡ് മി 4, 4.5 ശതമാനം വിപണി വിഹിതമാ ണ് നേടിയത്.
സാംസംഗ് ഗ്യാലക്സി ജെ 2, 4.3 ശതമാനവുമായി മൂന്നാമതാണ്. ഓപ്പോ എ 37ന്‍റെ വിപണി വിഹിതം 3.5 ശതമാനവും സാംസംഗ് ഗ്യാലക്സിയുടെ വിപണി വിഹിതം 3.3 ശതമാനവുമാണ്.
ബ്രാന്‍ഡുകളില്‍, 24 ശതമാനം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ സാംസംഗ് ആണ് ഒന്നാമത്. ഷവോമി 15.5 ശതമാനം, വിവോ 12.7 ശതമാനം, ഓപ്പോ 9.6 ശതമാനം എന്നിങ്ങനെയാണ് വില്‍പന. 6.8 ശതമാനം ഫോണുകള്‍ വില്‍പന നടത്തിയ ലെനോവോ(മോട്ടോയടക്കം) ആദ്യ അഞ്ചില്‍ ഇടം നേടി.
മൊത്തം വിറ്റ സ്മാര്‍ട്ട് ഫോണുകളില്‍ 70 ശതമാനവും ആദ്യ അഞ്ച് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളാണ്. ചൈനീസ് ബ്രാന്‍ഡുകളാണ് മൊത്തമുള്ള വിപണി വിഹിതത്തില്‍ പകുതിയും നേടിയത്. ഓപ്പോ, ഷവോമി, വിവോ, ജിയോണി എന്നീ ചൈനീസ് ബ്രാന്‍ഡുകള്‍ അതിവേഗം വളരുകയാണ്.
ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ളത് 15000~ 20000 രൂപ വിലവരുന്ന ഫോണുകളുടെ ഇനങ്ങളിലാണ്. പ്രിമിയം സെഗ്മന്‍റില്‍ (30000 രൂപയ്ക്ക് മുകളില്‍) വളര്‍ച്ചയുണ്ടായിട്ടില്ല. പ്രിമിയം ഇനങ്ങളില്‍ സാംസംഗ് 55 ശതമാനം വിപണി വിഹിതത്തോടെ ആധിപത്യം തുടരുകയാണ്. സാംസംഗ് 55 ശതമാനം വിപണി വിഹിതത്തോടെ പ്രിമിയം ഇനങ്ങളില്‍ ആധിപത്യം തുടരുകയാണ്.
ഗ്യാലക്സി 8 സീരീസിന്‍റെ ആവശ്യകത കൂടിയത് മൂലം സാംസംഗിന് മുന്‍ പാദത്തില്‍ നിന്നും 13 ശതമാനം വളര്‍ച്ച നേടാനായി. ഈ വിഭാഗത്തില്‍ ആപ്പിളിന് 30 ശതമാനം വിപണി വിഹിതമുണ്ട്. മൊത്തത്തിലുള്ള വില്‍പനയില്‍ 16 ജി ബി ഇന്‍റേണല്‍ സ്റ്റോറേജും 2 ജി ബി റാമുമുള്ള ഹാന്‍ഡ് സെറ്റും 25 ശതമാനവും. ക്വല്‍കോം ചിപ് സെറ്റോട് കൂറ്റിയ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായി.
കഴിഞ്ഞ പാദത്തില്‍ വിറ്റു പോയ സ്മാര്‍ട്ട്ഫോണുകളില്‍ 96 ശതമാനവും 4 ജി ഉള്ളതായിരുന്നു. ഫീച്ചര്‍ ഫോണുകളില്‍ സാംസംഗ്( 26.6 ശതമാനം), ഐ ~ടെല്‍ (15.7 ശതമാനം), മൈക്രോമാക്സ് (8.6 ശതമാനം) ലാവ (7.5 ശതമാനം ഇന്‍റക്സ് (6.3 ശതമാനം) എന്നിങ്ങനെയാണ് വിപണി വിഹിതം. ഫീച്ചര്‍ ഫോണുകള്‍ക്കുള്ള ആവശ്യകത ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍~ ഫീച്ചര്‍ ഫോണ്‍ ഉള്‍പ്പെടെ മൊത്തം ഫോണ്‍ വിപണിയില്‍ സാംസസംഗ് , ഐ ടെല്‍ , ഷവോമി എന്നിവയാണ് മുന്നില്‍. ഇവര്‍ക്ക് യഥാക്രമം 24.5 ശതമാനം, 10.2 ശതമാനം, 7.2 ശതമാനം വിപണി വിഹിതമുണ്ട്. മൈക്രോമാക്സ് (7.1 ശതമാനം), വിവോ (5.9 ശതമാനം ) എന്നിവ നാലും അഞ്ചു സ്ഥാനങ്ങളിലുണ്ട്.