/kalakaumudi/media/post_banners/fd3bad673f34610d03a74dac89d3cd9106e991e895d0f54688b35fe0ec2ed66b.jpg)
സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് ആന്റി-അൺലോഡിംഗ് ഡ്യൂട്ടികൗണ്ടർവെയിലിംഗ് ഡ്യൂട്ടി എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും.ഇവ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ.
ഡിറ്റർജന്റുകൾ, ഷാംപൂകൾ, മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സോഡിയം ലോറത്ത് സൾഫേറ്റ് നിർമ്മാതാക്കളെയും ഈ തീരുവ ബാധിക്കും.ചരക്ക് മൂല്യത്തിന്റെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് തീരുവ.
പുതിയ താരിഫ് ഘടന ബാധകമാക്കരുതെന്ന് ഇന്ത്യൻ സർഫക്ടന്റ് ഗ്രൂപ്പ് ധനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.ഈ നീക്കം കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്നും ഇത് തുടർന്നുള്ള ജോലി വെട്ടിക്കുറയ്ക്കുന്നതിനും പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും ഐഎസ്ജി കൺവീനർ മനോജ് ഝാ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി.