/kalakaumudi/media/post_banners/1f8576c850912d12617ba3a6179558fab2ef293dd6e4e8b9da9093f8c78d28e8.jpg)
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് 1750 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഇക്വിറ്റി ഓഹരി വില്‍പനയിലൂടെയാണ് ഇത്രയും പണം സമാഹരിക്കാന്‍ ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇതുസംബന്ധിച്ച അംഗീകാരം നല്‍കി. നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികള്‍ വിറ്റഴിച്ച് അധിക മൂലധനം സമാഹരിക്കാനാണ് ബാങ്ക് തയ്യാറെടുക്കുന്നത്.