സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്‌സും ധാരണയില്‍

പാസഞ്ചര്‍ ഇലക്ര്ടിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും കൈകോര്‍ക്കുന്നു.

author-image
Greeshma Rakesh
New Update
സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്‌സും ധാരണയില്‍

 

കൊച്ചി: പാസഞ്ചര്‍ ഇലക്ര്ടിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും കൈകോര്‍ക്കുന്നു.

ഉത്സവ സീസണില്‍ ഇവി ഡീലര്‍മാര്‍ക്കും എല്ലാ ഉപഭോക്താക്കള്‍ക്കും സമഗ്ര സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന എക്‌സ്‌ക്‌ളൂസീവ് ഇലക്ര്ടിക് വെഹിക്കിള്‍ ഡീലര്‍ ഫിനാന്‍സിങ് പ്രോഗ്രാം സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി പ്രവീണ്‍ ജോയ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ലിമിറ്റഡ് നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് ആന്‍ഡ് ഇ.വി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ രമേശ് ദുരൈരാജന്‍ എന്നിവര്‍ ഒപ്പുവച്ചു.

ഇന്ത്യന്‍ വാഹനവിപണിയില്‍ വിപ്‌ളവകരമായ മുന്നേറ്റത്തിലൂടെ ഇലക്ര്ടിക് വാഹനവിപണി അടക്കിവാഴുന്നത് ടാറ്റ മോട്ടോഴ്‌സ് ആണ്.
90,000ലധികം ഇ.വികള്‍ ഉല്‍പ്പാദിപ്പിച്ച ടാറ്റയ്ക്ക് നിലവില്‍ 71 ശതമാനം വിപണിവിഹിതമുണ്ട്. വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളിലൂടെ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലുള്ള ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

south indian bank Bussiness News Tata Motors