/kalakaumudi/media/post_banners/34ab4c0c68b252831e6af9b189c3127d06ce15a8b582eef4834bfd4b33c82757.jpg)
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 247.5 കോടി രൂപയുടെ അറ്റാദായം. എന്നാല്‍ പ്രവര്‍ത്തന ലാഭം 16.6 ശതമാനം വളര്‍ച്ചയോടെ 328 കോടിയിലെത്തി. നിക്ഷേപത്തിലും വായ്പയിലും ആകെ ബിസിനസിലും വളര്‍ച്ചയുണ്ട്. നിക്ഷേപം 80,420 കോടിയായും വായ്പകള്‍ 63,636 കോടിയായും ആകെ ബിസിനസ് 14,4056 കോടിയായും വര്‍ദ്ധിച്ചു. ആകെ ബിസിനസില്‍ 13.3% വര്‍ദ്ധന. വിദേശമലയാളി നിക്ഷേപം 13.6% വര്‍ദ്ധനയോടെ 21,436 കോടിയിലെത്തി. മുന്‍ വര്‍ഷം 18,855 കോടിയായിരുന്നു.
എന്നാല്‍ കാര്‍ഷിക രംഗത്തെ കിട്ടാക്കടങ്ങള്‍ വര്‍ദ്ധനയോടെ 100 കോടിയിലെത്തി. വായ്പ എഴുതിത്തള്ളല്‍ പ്രതീക്ഷിച്ചിട്ടാകാം ധാരാളം കര്‍ഷകര്‍ പണം തിരിച്ചടയ്ക്കുന്നു നീട്ടിവച്ചതുകൊണ്ടാണിതെന്ന് എംഡി വി.ജി.മാത്യു ചൂണ്ടിക്കാട്ടി. ആകെ കിട്ടാക്കടത്തില്‍ (എന്‍പിഎ) വര്‍ദ്ധനയുണ്ട്. 3.45 ശതമാനമാണ് കിട്ടാക്കടം. കോര്‍പ്പറേറ്റ് രംഗത്തെ കിട്ടാക്കടം വര്‍ദ്ധിച്ചു. ഇക്കൊല്ലം ബാങ്കിന്റെ ആകെ ബിസിനിസില്‍ 20 ശതമാനം വര്‍ദ്ധനയാണു ലക്ഷ്യമിടുന്നതെന്ന് എംഡി അറിയിച്ചു.ആകെ വായ്പകളുടെ 29ശതമാനം റീട്ടെയില്‍ രംഗത്താണ്. ആകെ നിക്ഷേപങ്ങളുടെ 26 ശതമാനം വിദേശമലയാളികളുടേതും. ഇക്കൊല്ലം 400 ക്ലാര്‍ക്ക്-പ്രൊബേഷനറി ഓഫിസര്‍മാരെ നിയമിക്കും.