സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പന ആരംഭിച്ചു

സോവറിന്‍ ഗോള്‍ഡ് ബോണ്ട്(എസ്ജിബി) വില്‍പന ആരംഭിച്ചു. റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംഘട്ട എസ്ജിബി വില്‍പനയാണിത്.

author-image
anu
New Update
സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പന ആരംഭിച്ചു

ന്യൂഡല്‍ഹി: സോവറിന്‍ ഗോള്‍ഡ് ബോണ്ട്(എസ്ജിബി) വില്‍പന ആരംഭിച്ചു. റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംഘട്ട എസ്ജിബി വില്‍പനയാണിത്. ഈ മാസം 22 വരെ അപേക്ഷിക്കാം. ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയിലുണ്ടായ വര്‍ധന 10 ശതമാനത്തിലേറെയാണ്. സ്വര്‍ണത്തില്‍ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. സ്വര്‍ണത്തിന്റെ വിപണി മൂല്യം മച്യുരിറ്റി തുകയായി ലഭിക്കും. പ്രതിവര്‍ഷം 2.5% പലിശ ഇതിലൂടെ ലഭിക്കും.

ഗ്രാമിന് 6199 രൂപയാണ് ബോണ്ടിന്റെ ഇഷ്യൂ വില. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ ഇളവു ലഭിക്കും. 8 വര്‍ഷമാണ് ബോണ്ടുകളുടെ കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. കാലാവധിക്കുശേഷം പിന്‍വലിച്ചാല്‍ മൂലധനനേട്ടനികുതി ഒഴിവാകും.

ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും ഗോള്‍ഡ് ബോണ്ട് വാങ്ങാം. ഒരു ഗ്രാം മുതല്‍ നിക്ഷേപം നടത്താം. ഇത്തരത്തില്‍ ഒരു വര്‍ഷം 4 കിലോഗ്രാം വരെ (വ്യക്തികള്‍ക്ക്) സ്വര്‍ണം വാങ്ങാം. ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം വരെയും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴി ബോണ്ട് വാങ്ങാവുന്നതാണ്.

Business News Latest News