/kalakaumudi/media/post_banners/871f76e35d2c1df55ab11e4fdeba59c0a98271c472b16429c5d65f89b50c1d3e.jpg)
ന്യൂഡല്‍ഹി: സൌജന്യനിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുതിയ ഓഫര്‍ ആരംഭിക്കുന്നത് എല്ലാ ചെലവുകളും ഉള്‍പ്പെടെ 799 രൂപയിലാണ്
നേരത്തേ ജെയ് എയര്‍വെയ് സും എയര്‍ ഏഷ്യയും സമാന ഓഫറുമായി വന്നിരുന്നു. ഡിസംബര്‍ പത്ത് വരെ സൌജന്യ നിരക്കില്‍ ഇന്‍ഡോയിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
ഡിസംബര്‍ 20 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സൌജന്യ നിരക്കില്‍ സഞ്ചരിക്കാന്‍ അവസരമുണ്ട്. കൊച്ചി~തിരുവനന്തപുരം, കോയന്പത്തൂര്‍~ചെന്നൈ റൂട്ടുകളിലാണ് 799 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക.
ബാംഗ്ളൂര്‍~ മുംബയ് റൂട്ടില്‍ 1683 രൂപ, ഡല്‍ഹി~മുംബയ് 1998 രൂപ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. എന്നാല്‍ ഓഫറിന് കിഴില്‍ എത്ര സീറ്റ് ലഭ്യമാകുമെന്ന് വ്യക്തമായിട്ടില്ല.
സ്പൈസ് ജെറ്റും നേരത്തേ സൌജന്യ നിരക്ക് പ്രഖ്യാപിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
