സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചി ഡിസൈന്‍ വീക്ക് 16,17 തിയ്യതികളില്‍

By web desk .10 11 2022

imran-azhar

 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന രാജ്യാന്തര ഡിസൈന്‍ ഫെസ്റ്റിവലായ 'കൊച്ചി ഡിസൈന്‍ വീക്ക്' മൂന്നാം പതിപ്പ് കൊച്ചി ബോള്‍ഗാട്ടി ഐലന്‍ഡില്‍ ഡിസംബര്‍ 16,17 തിയ്യതികളില്‍ നടക്കും.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസൈന്‍ വീക്ക് ലോഗോ പ്രകാശനം ചെയ്തു.ഡിസൈന്‍ വീക്കിന്റെ ഭാഗമായി കൊച്ചി കോര്‍പറേഷനുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങള്‍ ക്ഷണിക്കും.

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഐഐഎച്ച്ടി എന്നിവയുമായി ചേര്‍ന്ന് കൈത്തറി വസ്ത്രങ്ങളുടെ ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 4 നഗരങ്ങളില്‍ റോഡ് ഷോയുമുണ്ടാകും.

 

സ്റ്റാര്‍ട്ടപ്പ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സാങ്കേതിക വിദ്യകളുടെ പരിചയപ്പെടുത്തലുമുണ്ടാകും. ഇലക്ട്രോണിക്‌സ് മേക്കര്‍ ഫെസ്റ്റ്, ശില്‍പശാലകള്‍,ഡിസൈന്‍ ടോക്കുകള്‍, പ്രദര്‍ശനങ്ങള്‍,ഇന്‍സ്റ്റലേഷനുകള്‍,ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയുമുണ്ടാകും.

 

 

 

 

OTHER SECTIONS