/kalakaumudi/media/post_banners/d23fd2512e2dfdb88d96f3a00ff5afb902f47150787af10f4fc345ebf7f3bae2.jpg)
മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 37 പോയന്റ് നേട്ടത്തിൽ 51,568ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 15,180ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല.
വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ഐടിസി, കോൾ ഇന്ത്യ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, ഭാരതി എയർടെൽ, ഡിവീസ് ലാബ്, സൺ ഫാർമ, യുപിഎൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
വെള്ളിയാഴ്ച ഗ്രാസിം, ഭാരത് ഫോർജ്, ഗ്ലെൻമാർക്ക്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങി 953 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.