വീണ്ടും കുതിച്ച് ഓഹരി വിപണി

ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്. സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി.

author-image
anu
New Update
വീണ്ടും കുതിച്ച് ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്. സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. സെന്‍സെക്‌സ് 371.95 പോയിന്റ് ഉയര്‍ന്ന് 72,410.38ലും നിഫ്റ്റി 123.95 പോയിന്റ് ഉയര്‍ന്ന് 21,778.70ലും എത്തി. വിദേശ ധനസ്ഥാപനങ്ങള്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയതും ക്രൂഡോയില്‍ വില കുറഞ്ഞതുമാണ് കാരണം.

കഴിഞ്ഞ 5 പ്രവര്‍ത്തി ദിവസങ്ങളില്‍ സെന്‍സെക്‌സ് 1904 പോയിന്റും നിഫ്്റ്റി 628 പോയിന്റും ഉയര്‍ന്നു. വ്യാഴാഴ്ച നിക്ഷേപകരുടെ ആസ്തിയില്‍ 12.80 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഏഷ്യന്‍ വിപണി നേട്ടം ഉണ്ടാക്കിയപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ വില താഴ്ന്നു.

Business News Latest News