ഓഹരി വിപണി; സെന്‍സെക്സ് 342 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66ലും, എന്‍എസ്ഇ നിഫ്റ്റി-50 സൂചിക 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85ലും എത്തി

author-image
parvathyanoop
New Update
ഓഹരി വിപണി; സെന്‍സെക്സ് 342 പോയിന്റ് ഉയര്‍ന്നു

മുംബൈ:  ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66ലും, എന്‍എസ്ഇ നിഫ്റ്റി-50 സൂചിക 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85ലും എത്തി.ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികള്‍ പിന്നോക്കാവസ്ഥയിലാണ്.

അതേസമയം, സെന്‍സെക്സില്‍ ഇന്ന്, എന്‍ടിപിസി, ഐടിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ ആദ്യ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.

ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായി സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പൊതുമേഖലാ ബിസിനസുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഒരു റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന്, നിഫ്റ്റി എനര്‍ജി സൂചിക 0.8 ശതമാനം ഉയര്‍ന്നു.

എന്‍ടിപിസിയില്‍ 3 ശതമാനം നേട്ടമുണ്ടായി.ഇന്ന് സമ്മിശ്ര പ്രതികരണമാണ് ഏഷ്യന്‍ വിപണിയില്‍ ഉണ്ടാകുന്നത്. പ്രാദേശിക ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

 

 

share market