
ന്യൂഡല്‍ഹി: ആഭ്യന്തര വളര്‍ച്ചയുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണികള്‍.
ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരത്തില്‍ ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും പുതിയ ഉയരങ്ങളിലെത്തി. സെന്‍സെക്‌സ് വ്യാപാരത്തിനിടെ 73,995 വരെ ഉയര്‍ന്നതിന് ശേഷം 61 പോയിന്റ് നേട്ടത്തോടെ 73,806ല്‍ അവസാനിച്ചു. നിഫ്റ്റി 40 പോയിന്റ് ഉയര്‍ന്ന് 22,378ല്‍ എത്തി.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ള്യു, വിപ്രോ, ഐ.ടി.സി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും മികച്ച വര്‍ദ്ധന ദൃശ്യമായി. ആഭ്യന്തര, നിക്ഷേപകര്‍ക്കൊപ്പം വിദേശ ധന സ്ഥാപനങ്ങളും വിപണിയില്‍ സജീവമായ വാരമാണ് കടന്നുപോയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
