/kalakaumudi/media/post_banners/95f2e221f98779b1e2033136c2a890cbf28c82eee3c3c7aa4e50e7d3d43b9aeb.jpg)
മുംബൈ: അവധിക്കുശേഷം വിപണിയിൽ വ്യാപാരം വ്യാഴാഴ്ച തുടങ്ങിയത് നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണിയാണ് സൂചിക കുത്തനെയാക്കിയത്.
466 പോയന്റാണ് സെൻസെക്സിലെ പ്രാഥമികനഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബി.എസ്.ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 430 ഓഹരികൾ നേട്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല.
പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാൻ, റിലയൻസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
