ഹണ്ടർ 350തിന്റെ വിൽപ്പന കുതിക്കുന്നു; ഐഷർ മോട്ടോർസ് ഓഹരി 17 % ഉയരാൻ സാധ്യത

2022 ആഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 യുടെ വിൽപ്പന കുതിച്ചു കയറുകയാണ്.

author-image
Lekshmi
New Update
ഹണ്ടർ 350തിന്റെ  വിൽപ്പന കുതിക്കുന്നു; ഐഷർ മോട്ടോർസ് ഓഹരി 17 % ഉയരാൻ സാധ്യത
 

2022 ആഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 യുടെ വിൽപ്പന കുതിച്ചു കയറുകയാണ്.റോയൽ എൻഫീൽഡ് ബ്രാൻഡ് സ്വന്തമായുള്ള ഐഷർ മോട്ടോർസ് ലിമിറ്റഡ് 2022 -23 സെപ്റ്റംബർ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചു.

മോട്ടോർ സൈക്കിൾ വിൽപ്പന 65 % വർധിച്ചു, മൊത്തം വിറ്റത് 2,03,451 വാഹനങ്ങൾ.ഏകീകൃത വരുമാനം 55.8 % വർധിച്ച് 3453 കോടി രൂപയായി. അറ്റാദായം 76% വർധിച്ച് 657 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം 74.9 % വർധിച്ച് 822 കോടി രൂപയായി. 

stock motors