/kalakaumudi/media/post_banners/dfa5af59ed70ee1316ed19b16255640fdb3ed109a640d40253075e158159c081.jpg)
മുംബൈ: മണ്‍സൂണ്‍ പ്രവചനത്തെ തുടര്‍ന്ന് ഓഹരി വിപണിയിൽ ഉണ്ടായ ഉയർച്ച ഇന്നും തുടരുന്നു .
വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം 72.31 പോയ്ന്റ് വര്‍ദ്ധിച്ച് 30,320ലെത്തി. നിഫ്റ്റി സര്‍വ്വകാല റെക്കോര്‍ഡായ 9,435ലുമെത്തി. ഇതാദ്യമായാണ് നിഫ്റ്റി 9,400 പോയ്ന്റ് ഉയരുകയും ചെയ്തു.
ഏപ്രില്‍ 27ന് സെന്‍സെക്‌സ് മുപ്പതിനായിരത്തില്‍ എത്തിയിരുന്നു. നിഫ്റ്റി മേയ് അഞ്ചിന് രേഖപ്പെടുത്തിയ 9,377.10 ആണ് ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.
കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, സീ എന്റര്‍ടെയിന്‍മെന്റ്, എമാമീ ലിമിറ്റഡ് എന്നിവ ലാഭത്തിലും സീമന്‍സ് ലിമിറ്റഡ്, എബിബി ഇന്ത്യ, ഭാരതി എയര്‍ടെല്‍, സിജി പവര്‍ ആന്റ് ഇന്‍ഡസ്ട്രി, മാര്‍ക്ക്‌സന്‍സ് ഫാര്‍മ്മ എന്നിവ നഷ്ടത്തിലുമാണുള്ളത്.