/kalakaumudi/media/post_banners/2b3b013076689abcc07ea5252a3e1afe2d890f127e746ad81de8eb2b32882296.jpg)
ന്യൂഡല്‍ഹി: കാനറാ ബാങ്ക് ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ഒരു ഓഹരി രണ്ടു രൂപ മുഖവില വീതമുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഓഹരി ലഭ്യത വര്‍ധിപ്പിക്കുന്നതിനും ചില്ലറ നിക്ഷേപകര്‍ക്ക് പ്രാപ്യമായ വിലയില്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.
രണ്ട് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഓഹരി വിഭജനം പൂര്‍ത്തിയാക്കണം. ചൊവ്വാഴ്ച 571.80 രൂപയിലായിരുന്നു കാനറാ ബാങ്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.