ടിക്കറ്റ് വില്പന ഉടനെ നിർത്തണം; ഗോഫസ്റ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ടിക്കറ്റ് ബുക്കിംഗും വിൽപനയും ഉടനടി നിർത്താൻ ഗോ ഫസ്റ്റ് എയർലൈൻസിന് നിർദ്ദേശം.വ്യോമയാന ഡയറക്ടർ ജനറലാണ് നിർദ്ദേേശൺ നൽകിയത്.

author-image
Lekshmi
New Update
ടിക്കറ്റ് വില്പന ഉടനെ നിർത്തണം; ഗോഫസ്റ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗും വിൽപനയും ഉടനടി നിർത്താൻ ഗോ ഫസ്റ്റ് എയർലൈൻസിന് നിർദ്ദേശം.വ്യോമയാന ഡയറക്ടർ ജനറലാണ് നിർദ്ദേേശൺ നൽകിയത്.ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി സമർപ്പിക്കാൻ എയർലൈൻ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ പരാജയപ്പെട്ടതിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന് കാരണൺ കാണിക്കൽ നോട്ടീസ് നൽകിയത്.

എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് തുടരുന്നതിനെക്കുറിച്ചുള്ള കൂടുതൽ തീരുമാനം എയർലനിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക.മാത്രമല്ല നേരിട്ടോ അല്ലാതെയോ ടിക്കറ്റുകളുടെ ബുക്കിംഗും വിൽപനയും പുതിയ ഉത്തവുണ്ടാകുന്നത് വരെ നിർത്താനും ഗോഫസ്റ്റ്ന് നിർദ്ദേശം നൽകിയിട്ടുളളത്.

മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്നാണ് ഡയറക്ടറേറ്റ്ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

gofirst tickets stop selling