/kalakaumudi/media/post_banners/5b8cd9c759221f533d66449de1433c307ee1cc294ddab0546c4cc65d766d5d19.jpg)
ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയമായതുമായ ഫാസ്റ്റ്ഫുഡ് ശൃംഖലകളിൽ ഒന്നാണ് മക്ഡൊണാൾഡ്സ്.നൂറിലധികം രാജ്യങ്ങളിലായി 40,000 ത്തിലധികം ഔട്ട്ലെറ്റുകളുണ്ട്.ഇന്ന് നമ്മൾ കഴിക്കുന്ന ഒരു ചെറിയ ബർഗറിന് വളരെ നീണ്ട രസകരമായ ഭൂതകാലമുണ്ടെന്നത് ആരേയും ആശ്ചര്യപ്പെടുത്തും.2022-ൽ കമ്പനിയുടെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളുടെ വിൽപ്പന ഏകദേശം 9 ബില്യൺ ഡോളറാണ്.
ഈ കണക്ക് തീർച്ചയായും കമ്പനിയുടെ വളർച്ചയെക്കുറിച്ച് സൂചന നൽകുന്നു.
1955 ഏപ്രിൽ 15 ന് മക്ഡൊണാൾഡ് അതിന്റെ ആദ്യ ഫ്രാഞ്ചൈസി തുറന്നപ്പോൾ ആദ്യ ദിവസത്തെ വിൽപ്പന 366.12 ഡോളർ ആയിരുന്നു.മക്ഡൊണാൾഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടൈംലൈൻ വിശദമാക്കുന്നത് അനുസരിച്ച്,ന്യൂ ഇംഗ്ലണ്ടിൽ ലഭ്യമല്ലെന്ന് തോന്നിയ അവസരങ്ങൾ തേടി സഹോദരന്മാരായ ഡിക്കും മാക് മക്ഡൊണാൾഡും കാലിഫോർണിയയിലേക്ക് മാറി. സിനിമാ ബിസിനസിൽ പരാജയപ്പെട്ട അവർ പിന്നീട് ഡ്രൈവ്-ഇൻ റെസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ വിജയം കണ്ടെത്തി.
1948 ൽ അവർ തങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും 15 സെന്റ് ഹാംബർഗറുകൾ ഉൾക്കൊള്ളുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ കാണുന്ന, സ്പീഡ് സർവീസ് സിസ്റ്റം അന്ന് അവതരിപ്പിക്കുകയും ചെയ്തു.റെസ്റ്റോറന്റിന്റെ വിജയം സഹോദരങ്ങളെ, അവരുടെ ആശയം ഫ്രാഞ്ചൈസി രൂപത്തിലാക്കാൻ പ്രേരിപ്പിച്ചു.അങ്ങനെ ഒമ്പത് ഓപ്പറേഷൻ റെസ്റ്റോറന്റുകളായി.സാൻ ബെർണാർഡിനോ ലൊക്കേഷനിൽ, ഡിക്കും മാക് മക്‌ഡൊണാൾഡും അവരുടെ സ്പീഡ് സർവീസ് സിസ്റ്റത്തിൽ പതിനഞ്ച് സെന്റ് ഹാംബർഗറുകൾ, ഷേക്ക്‌സ്, ഫ്രൈകൾ എന്നിവ ഉൾപ്പെടുന്ന പരിമിതമായ മെനു ഫീച്ചർ ചെയ്തു.
അതിൽ 10 എണ്ണം സാൻ ബെർണാർഡിനോയിലെ അവരുടെ പ്രധാന ഔട്ട്ലെറ്റിന് ഓപ്പറേറ്റിംഗ് റെസ്റ്റോറന്റുകളായി മാറി.1954 ൽ അദ്ദേഹം മക്‌ഡൊണാൾഡ് സഹോദരന്മാരെ സന്ദർശിച്ചു,അങ്ങനെ റേ ക്രോക്ക് അവരുടെ ഫ്രാഞ്ചൈസി ഏജന്റാകാൻ കാരണമായി.1955 ൽ, ക്രോക്ക് മിസിസിപ്പി നദിക്ക് കിഴക്ക് ആദ്യത്തെ മക്ഡൊണാൾഡ് ഫ്രാഞ്ചൈസി തുറന്നു.പിന്നീട് ഡിക്കും മാക് മക്‌ഡൊണാൾഡും ചേർന്ന് കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിലെ മക്‌ഡൊണാൾഡിന്റെ പതിനാലാമത് ഔട്ട്ലെറ്റ്, ബാർ-ബി-ക്യു റെസ്റ്റോറന്റ് തുറന്നു.
എന്നാൽ, പിന്നീട് മക്‌ഡൊണാൾഡ് സഹോദരന്മാർ അവരുടെ റസ്റ്റോറന്റ് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടി.പിന്നീട് ഇത് ഒരു സെൽഫ് സർവീസ് ഡ്രൈവ്-ഇൻ റെസ്റ്റോറന്റായി വീണ്ടും തുറന്നു.ഹാംബർഗർ, ചീസ് ബർഗർ, ശീതളപാനീയങ്ങൾ,പാൽ, കാപ്പി, പൊട്ടറ്റോ ചിപ്‌സ്, പൈ എന്നിങ്ങനെ ഒമ്പത് ഇനങ്ങളായി മെനു ചുരുക്കിയിരുന്നു.15 സെന്റ് ഹാംബർഗറാണ് മെനുവിൽ പ്രധാന ആകർഷകമായി മാറിയത്.
1949 ൽ പൊട്ടറ്റോ ചിപ്സിന് പകരം ഫ്രെഞ്ച് ഫ്രൈസും, ട്രിപ്പിൾ തിക്ക് മിൽക്ക് ഷേക്കുകളും മക്ഡൊണാൾഡിന്റെ മെനുവിൽ ചേർന്നു.1967 ൽ തന്നെ യുഎസിന് പുറത്ത് ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിച്ച് മക്‌ഡൊണാൾഡ് അതിന്റെ ആഗോള വ്യാപനം വിപുലീകരിച്ചു.ഇന്ന് 120 ലധികം രാജ്യങ്ങളിൽ 37,000 ലൊക്കേഷനുകളിലായി മക്‌ഡൊണാൾഡിന് വ്യാപാരമുണ്ട്.ഈ ഓട്ട്ലെറ്റുകളിലായി 1.9 ദശലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നു.ഓരോ ദിവസവും, ഇത് 69 ദശലക്ഷത്തിലധികം വ്യക്തികൾക്ക് സേവനം നൽകുന്നു.
ഒരു ഘട്ടത്തിൽ ഓരോ 14.5 മണിക്കൂറിലും മക്ഡൊണാൾഡ് ഒരു പുതിയ റെസ്റ്റോറന്റ് തുറക്കുമായിരുന്നു.മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ അഭിരുചികൾക്കും,ആരോഗ്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും മറുപടിയായി കമ്പനി അതിന്റെ മെനുവിൽ സലാഡുകൾ, സ്മൂത്തികൾ, പഴങ്ങൾ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.2021-ൽ 155 ബില്യൺ യുഎസ് ഡോളറിന്റെ മൂല്യത്തിൽ ആഗോള ബ്രാൻഡുകളിൽ ഒമ്പതാം സ്ഥാനത്താണ് മക്ഡൊണാൾഡ്