
ദില്ലി: പുതിയ ധനസെക്രട്ടറിയായി കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ നിയമിച്ചു. സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ ധനസെക്രട്ടറിയായി പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് തിരഞ്ഞെടുത്തത്. ഐ.എ.എസ്. രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥനാണ് ഗാര്‍ഗ്.ഫെബ്രുവരി 28ന് അജയ് നാരായണ്‍ ഷാ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം.
കീഴ്വഴക്ക പ്രകാരം ഏറ്റവും സീനിയറായ ആളെ ധനസെക്രട്ടറിയായി നിയമിക്കുകയെന്ന നിലയിലാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ നിയമിച്ചത് . അജയ് ഭൂഷണന്‍ പാണ്ഡെയെ റവന്യൂ സെക്രട്ടറിയായും റാജീവ് കുമാറിനെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് സര്‍വീസസ് സെക്രട്ടറിയായും അതാനു ചക്രവര്‍ത്തിയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറിയായും നിയമനം നടത്തി . എക്‌സെന്‍ഡീച്ചര്‍ സെക്രട്ടറി . ഗിരീഷ് ചന്ദ്ര മുര്‍മുവാണ്.