ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷന്‍ കടയിൽ 11 രൂപയ്ക്ക്

സപ്ലൈകോയുടെ കുപ്പിവെള്ളം റേഷന്‍ കട വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉള്ള കാര്യങ്ങൾ തിരുവനന്തപുരത്ത് ഇന്ന് ചര്‍ച്ച നടക്കും.

author-image
uthara
New Update
ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷന്‍ കടയിൽ 11 രൂപയ്ക്ക്

തിരുവനന്തപുരം:  സപ്ലൈകോയുടെ കുപ്പിവെള്ളം   റേഷന്‍ കട  വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്  ഉള്ള കാര്യങ്ങൾ തിരുവനന്തപുരത്ത് ഇന്ന്  ചര്‍ച്ച നടക്കും. ലിറ്ററിന്‌ 20 രൂപ പൊതുവിപണിയില്‍ കുപ്പിവെള്ളത്തിന് ഉള്ളപ്പോൾ 11 രൂപയ്‌ക്ക് ആയിരിക്കും  സപ്ലൈകോ കുപ്പിവെള്ളം നല്‍കും .കുപ്പിവെള്ളം വിതരണം  വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലൊഴികെ   പുരോഗമിച്ചു വരുകയാണ് .ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി  സപ്ലൈകോ  വില്‍പ്പന നടത്തുകയും ചെയ്തു .

supply co - water