പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി; എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ച് ടാറ്റാ

മെഡിക്കല്‍ ചെലവുകള്‍, ആരോഗ്യ-ക്ഷേമ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സമഗ്ര പരിരക്ഷയ്‌ക്കൊപ്പം അടിയന്തര ആരോഗ്യ ഫണ്ട് ആയി പ്രയോജനപ്പെടുത്താവുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരവും കൂടി നല്‍കുന്ന സവിശേഷമായ പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ്.

author-image
Greeshma Rakesh
New Update
പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതി; എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ച് ടാറ്റാ

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് നവീനവും വ്യക്തിഗതവുമായ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ടാറ്റാ എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ചു.

മെഡിക്കല്‍ ചെലവുകള്‍, ആരോഗ്യ-ക്ഷേമ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സമഗ്ര പരിരക്ഷയ്‌ക്കൊപ്പം അടിയന്തര ആരോഗ്യ ഫണ്ട് ആയി പ്രയോജനപ്പെടുത്താവുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരവും കൂടി നല്‍കുന്ന സവിശേഷമായ പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ്.

130-ല്‍ ഏറെ ശ്രസ്ത്രക്രിയകളും ഡേകെയര്‍ പ്രൊസീജിയറുകളും 57 ക്രിട്ടിക്കല്‍ ഇല്‍നെസുകളും ടാറ്റാ എഐഎ പ്രോ-ഫിറ്റിന്റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്ള നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ കാഷ്‌ലെസ് ക്ലെയിം ലഭ്യമാണ്. 25,000 രൂപ വരെയുള്ള രോഗനിര്‍ണയ പരിശോധനകള്‍ക്ക് റീ ഇമ്പേഴ്‌സ്‌മെന്റും ലഭിക്കും.

ഇന്ത്യയിലും 49 രാജ്യങ്ങളിലും നടത്തുന്ന ചികില്‍സകളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കും. ക്രിറ്റിക്കല്‍ ഇല്‍നെസ് ചികില്‍സകള്‍ വിദേശ രാജ്യങ്ങളില്‍ നടത്തുമ്പോള്‍ 10,00,000 രൂപ വരെ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്ന ഓവര്‍സീസ് ട്രീറ്റ്‌മെന്റ് ബൂസ്റ്റര്‍ ലഭ്യമാണ്. ഇത് യാത്ര, താമസം, കൂടെയുള്ള വ്യക്തിയുടെ ചെലവ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.

TATA AIA Pro-Fit Plan Medical Coverage