കര്‍ണാടകയില്‍ 2300 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റാ

കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു.

author-image
anu
New Update
കര്‍ണാടകയില്‍ 2300 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റാ

 

ബെംഗളൂരു: കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബെംഗളൂരു വിമാനത്താവളത്തോട് ചേര്‍ന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. വിമാനങ്ങളുടെ നവീകരണം, പ്രതിരോധ സേനകള്‍ക്കുള്ള തോക്ക് നിര്‍മാണം, ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഒരുക്കുക. 1600 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

business Latest News