/kalakaumudi/media/post_banners/0d242e591b114e27a087e040a716fdfcdaba2f3ac1ebe2697f79576fda748ac6.jpg)
ന്യൂഡല്‍ഹി: ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികളില്‍ 5 ശതമാനം വര്‍ധനവ്. ബിഎസ്ഇയില്‍ ഓഹരികള്‍ 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന 886.30 രൂപയിലെത്തി. വിപണി മൂലധനത്തില്‍ ടാറ്റാ മോട്ടോഴ്‌സ് ഇന്‍ട്രാഡേ ട്രേഡില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയെ മറികടന്നു. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ് ഡിവിആര്‍ ഓഹരികളുടെ വിപണി മൂല്യം 3.24 ലക്ഷം കോടി രൂപയിലെത്തി.
മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.15 ലക്ഷം കോടി രൂപയാണ്. ടാറ്റാ മോട്ടോര്‍ ഡിവിആര്‍ ഓഹരികളുടെ എം-ക്യാപ് 29,966 കോടി രൂപയായി. അതേസമയം ടാറ്റാ മോട്ടോഴ്‌സിന്റെ വിപണി മൂല്യം ചൊവ്വാഴ്ച 2.94 ലക്ഷം കോടി രൂപയിലെത്തി.