/kalakaumudi/media/post_banners/cfa0dd82427eeb4d35f419d511f1597c3bf3a94e8a409ce6fb8afb8ac2703a37.jpg)
ജാംഷെഡ്പൂർ : സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വാഹനവിപണിയെ കൂടുതൽ ആശങ്കയിലാക്കി ടാറ്റ മോട്ടോർസ് തങ്ങളുടെ കമ്പനി താത്കാലികമായി അടയ്ക്കുന്നു. വിപണിയിൽ ഡിമാൻഡ് കുറഞ്ഞതോടെയാണ് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്.
വാഹനവിപണിയുടെ അനുബന്ധമായി ജംഷെദ്‌പൂരിൽ പ്രവർത്തിക്കുന്ന മുപ്പതോളം സ്റ്റീൽ കമ്പനികളും ഇതോടുകൂടി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സ്റ്റീൽ കമ്പനികളിൽ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വ്യാഴാഴ്ച്ച മാത്രം ഇതിൽ പലതും പൂട്ടുകയും ചെയ്തു.
വാഹനവിപണി കടുത്ത പ്രതിസന്ധി നേരിടുന്നു എന്നതിന്റെ തെളിവാണ് ടാറ്റ മോട്ടോഴ്സിന്റെ ഈ നടപടി. കമ്പനിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് 12 ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ഇത് നാലാം തവണയാണ് ടാറ്റ മോട്ടോർസ് ഇത്തരത്തിൽ തീരുമാനമെടുക്കുന്നത്.
ജാംഷെഡ്പൂരിലുള്ള ആദിത്യപൂർ ഇൻഡസ്ട്രിയൽ ഏരിയ (AIA) ആണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ വർഷം ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് 38% ഉയർത്തിയതിനാൽ തന്നെ സ്റ്റീൽ കമ്പനികൾക്ക് വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.