രാജ്യത്ത് ട്വന്റി 'ബ്യൂട്ടി ടെക്' സ്‌റ്റോറുകൾ തുറക്കാൻ ഒരുങ്ങി ടാറ്റ

രാജ്യത്ത് 20 'ബ്യൂട്ടി ടെക്' സ്‌റ്റോറുകൾ തുറക്കാൻ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്.പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വെർച്വൽ മേക്കപ്പ് കിയോസ്‌കുകളും,ഡിജിറ്റൽ സ്‌കിൻ

author-image
Lekshmi
New Update
രാജ്യത്ത് ട്വന്റി  'ബ്യൂട്ടി ടെക്' സ്‌റ്റോറുകൾ തുറക്കാൻ ഒരുങ്ങി ടാറ്റ

ന്യൂഡൽഹി: രാജ്യത്ത് 20 'ബ്യൂട്ടി ടെക്' സ്‌റ്റോറുകൾ തുറക്കാൻ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്.പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വെർച്വൽ മേക്കപ്പ് കിയോസ്‌കുകളും,ഡിജിറ്റൽ സ്‌കിൻ ടെസ്‌റ്റുകളും ഉൾപ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങൾ അടങ്ങിയ സ്‌റ്റോറുകളാവും തുറക്കുകയെന്ന് ടാറ്റയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, അതിവേഗം വളരുന്ന സൗന്ദര്യ-വ്യക്തിഗത വിപണി ഉള്ളതുമായ ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഏകദേശം 16 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സൗന്ദര്യ-വ്യക്തിഗത വിപണിയിൽ ശക്തമായ സാന്നിധ്യമാവുകയാണ് ടാറ്റ.

ആഭ്യന്തര വിപണിയിൽ നൈക്കയുമാവും ടാറ്റയുടെ പ്രധാന എതിരാളികൾ.എസ്‌റ്റി ലോഡേഴ്‌സ് M.A.C, ബോബി ബ്രൗൺ തുടങ്ങിയ വിദേശ ബ്രാൻഡുകൾ വാങ്ങാൻ ഇഷ്‌ടപ്പെടുന്ന വലിയൊരു കൂട്ടം സൗന്ദര്യ പ്രേമികൾ രാജ്യത്തുണ്ട്. 18നും 45നും ഇടയിൽ പ്രായമുള്ള ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ സംരംഭം ആരംഭിക്കുന്നത്.

ദി ഹോണസ്‌റ്റ് കമ്പനി, എല്ലിസ് ബ്രൂക്‌ലിൻ, ഗാലിനി എന്നീ ബ്രാൻഡുകളെ ഒപ്പം നിർത്താനും ടാറ്റ പദ്ധതിയിടുന്നുണ്ട്.പുതിയ സ്‌റ്റോറുകളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ടാറ്റ രണ്ട് ഡസനിലധികം കമ്പനികളുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്.

 
foreign brands beauty tech TATA