ടാറ്റാ സ്റ്റാര്‍ബക്‌സിന് പുതിയ 1000 സ്റ്റോറുകള്‍; നാല് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും

കോഫി ബ്രാന്‍ഡായ ടാറ്റ സ്റ്റാര്‍ബക്സിന് പുതിയ 1000 സ്‌റ്റോറുകള്‍. നാല് വര്‍ഷത്തിനുള്ളില്‍ പുതിയ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കും.

author-image
anu
New Update
ടാറ്റാ സ്റ്റാര്‍ബക്‌സിന് പുതിയ 1000 സ്റ്റോറുകള്‍; നാല് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും

 

കൊച്ചി: കോഫി ബ്രാന്‍ഡായ ടാറ്റ സ്റ്റാര്‍ബക്സിന് പുതിയ 1000 സ്‌റ്റോറുകള്‍. നാല് വര്‍ഷത്തിനുള്ളില്‍ പുതിയ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ജീവനക്കാരുടെ എണ്ണം 8,600 ആക്കി വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ വളര്‍ച്ച കണക്കിലെടുത്താണ് സ്റ്റാര്‍ബക്സ് സാന്നിധ്യം വിപുലമാക്കുന്നത്.

ഇന്ത്യന്‍ കോഫി ലോകമെമ്പാടുമുള്ള സ്റ്റാര്‍ബക്സ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനു പരിഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ കോഫി സംസ്‌കാരത്തെ വികസിത രൂപത്തില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2012ല്‍ ആരംഭിച്ച ടാറ്റ സ്റ്റാര്‍ബക്സ് ഇപ്പോള്‍ 54 ഇന്ത്യന്‍ നഗരങ്ങളിലായി 390ലധികം സ്റ്റോറുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Business News Latest News