ഗുജറാത്തില്‍ 13,000 കോടി രൂപയുടെ ഇവി ബാറ്ററി പ്ലാന്റ് നിര്‍മിക്കാന്‍ ടാറ്റ

By web desk.05 06 2023

imran-azhar

 


ഡല്‍ഹി: ഗുജറാത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണ ഫാക്ടറി തുടങ്ങാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഏകദേശം 13,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപമാണ് നടത്തുക.

 

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 20 ജിഗാവാട്ട് മണിക്കൂര്‍ ഉല്പാദന ശേഷിയുള്ള ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റാണ് സ്ഥാപിക്കുക. 13,000-ത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കും.

 

ടാറ്റ പ്ലാന്റ് ഗുജറാത്തിനെ ലിഥിയം ബാറ്ററി നിര്‍മ്മാണത്തില്‍ മുന്നിലെത്തിക്കുമെന്നും സംസ്ഥാനത്ത് ഉല്‍പ്പാദന ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നതിന് ഗ്രൂപ്പിന് സഹായം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 

 

OTHER SECTIONS