By Web Desk.08 01 2023
തിരുവനന്തപുരം: തലസ്ഥാനത്ത് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം ആദ്യ ഘട്ടത്തിലെ ഐടി ടവര്‍ ഏപ്രിലില്‍ പൂര്‍ത്തിയാകുന്നു. അഞ്ചു വിദേശ കമ്പനികള്‍ ഇതിനകം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഫോര്‍ച്യൂണ്‍ 500 ലിസ്റ്റിലുള്ള കമ്പനികള്‍ ഉള്‍പ്പെടെയാണിത്.
ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയില്‍ 540 കോടി മുടക്കി 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ അ്ഞ്ചു ലക്ഷം ചതുരശ്രയടി ബ്രിട്ടീഷ് കമ്പനിയായ അലയാന്‍സ് ഏറ്റെടുത്തു. ആക്‌സിയ, കീവാല്യു എന്നിവയാണ് മറ്റു രണ്ടു കമ്പനികള്‍.
3250 കോടി മുതല്‍ മുടക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയാണ് ഡൗണ്‍ടൗണ്‍. പദ്ധതിയില്‍ 25 ഏക്കര്‍ സ്ഥലത്ത് പാര്‍പ്പിടവും മാളും 3 ഐടി ടവറുകളുമുണ്ട്. 2025 ല്‍ 5 ലക്ഷം ചതുരശ്രയടിയുള്ള രണ്ടാം ഐടി കെട്ടിടവും മാളും അസറ്റ് ഹോംസിന്റെ പാര്‍പ്പിടവും പണി തീരും.
ടോറസ് മാളിന്റെ വിസ്തീര്‍ണം 13 ലക്ഷം ചതുരശ്രയടിയാണ്. 10 ലക്ഷം ചതുരശ്രയടിയുള്ള മൂന്നാം ഐടി 2026 ല്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും.