നികുതി വരുമാന വളര്‍ച്ച വലുതല്ല; സി എ ജി

2021- 22 ലെ സംസ്ഥാനത്തിന്റെ തനതുനികുതി വരുമാന വളര്‍ച്ച വലുതല്ലെന്ന് സി എ ജി. അതേസമയം, 2022 മാര്‍ച്ച് 31 വരെ പത്തുവകുപ്പുകളിലെ മാത്രം വരുമാന കുടിശ്ശിക 27,592 കോടിയായി.

author-image
anu
New Update
നികുതി വരുമാന വളര്‍ച്ച വലുതല്ല; സി എ ജി

തിരുവനന്തപുരം: 2021- 22 ലെ സംസ്ഥാനത്തിന്റെ തനതുനികുതി വരുമാന വളര്‍ച്ച വലുതല്ലെന്ന് സി എ ജി. അതേസമയം, 2022 മാര്‍ച്ച് 31 വരെ പത്തുവകുപ്പുകളിലെ മാത്രം വരുമാന കുടിശ്ശിക 27,592 കോടിയായി. 2021-22 തനതുനികുതി വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 22.41 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍, കോവിഡിന് മുമ്പുള്ള 2018-19 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 15 ശതമാനമാണ്. മൊത്തം റവന്യു വരുമാനത്തിന്റെ ശതമാനം നോക്കിയാല്‍ 2027-18 ല്‍ 56 ശതമാനമായിരുന്നത് 2021-22 ല്‍ 50 ശതമാനമായി. തനതുവരുമാനത്തിലെ വളര്‍ച്ച നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോളാണ് സി എ ജിയുടെ പുതിയ നിരീക്ഷണം.

ജിഎസ്ടി നിലവില്‍ വന്നതിന് മുമ്പുള്ള നികുതി കുടിശ്ശിക 13,410.12 കോടിയാണ്. മോട്ടോര്‍ വാഹന വകുപ്പ് 3118.50 കോടിയും പിരിച്ചെടുക്കാനുണ്ട്.

business Latest News