17,000 കോടിയുടെ ഷെയര്‍ ബൈബാക്ക് സ്‌കീം പ്രഖ്യാപിച്ച് ടിസിഎസ്

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 17,000 കോടി രൂപയുടെ ഷെയര്‍ ബൈബാക്ക് സ്‌കീം പ്രഖ്യാപിച്ചു.

author-image
Web Desk
New Update
17,000 കോടിയുടെ ഷെയര്‍ ബൈബാക്ക് സ്‌കീം പ്രഖ്യാപിച്ച് ടിസിഎസ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 17,000 കോടി രൂപയുടെ ഷെയര്‍ ബൈബാക്ക് സ്‌കീം പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 4,150 രൂപ നിരക്കിലാണ് വാങ്ങുന്നത്.

ഓഹരി ഉടമകളില്‍ നിന്ന് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഷെയര്‍ ബൈബാക്ക്. ഇതുവഴി ഓഹരി ഉടമകള്‍ക്ക് ലാഭത്തോടെ ഓഹരികള്‍ വില്‍ക്കാന്‍ കഴിയും. ഒടുവില്‍ 2022 മാര്‍ച്ചില്‍ 4,500 രൂപ നിരക്കിലാണ് ടിസിഎസ് ഓഹരികള്‍ തിരികെ വാങ്ങിയത്.

2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 11,342 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായം 9 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 59,692 കോടി രൂപയാണ്. അതായത് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്.

 

TCS business tata consultancy service share back scheme