സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഗ്രാമിന് 5655 രൂപയിൽ വ്യാപാരം

By Greeshma Rakesh.20 11 2023

imran-azhar

 

 

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച ഗ്രാമിന് 5655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 45240 രൂപയാണ്. ശനിയാഴ്ചയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

 

അതെസമയം വെള്ളിയാഴ്ച സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയും ഒരു പവൻ സ്വർണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്നത്തെ സ്വർണവില.

 

 

OTHER SECTIONS