/kalakaumudi/media/post_banners/26c81d881ea29df7c500f55eda30ca1c3b41fef8e5792e692418d4abfc0d4f4c.jpg)
കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി ടൈം ടു ട്രാവല്‍ വില്‍പന പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1,799 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി സര്‍വീസുകള്‍ക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു, ചെന്നൈ സര്‍വീസുകള്‍ക്കും കണ്ണൂരില്‍ നിന്നുള്ള ബെംഗളൂരു, തിരുവനന്തപുരം സര്‍വീസുകള്‍ക്കും ടൈം ടു ട്രാവല്‍ വില്പനയുടെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ബാധകമാണ്.