സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഈ മാസത്തെ കുറഞ്ഞ നിലയില്‍

കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച സ്വര്‍ണ വില എത്തി നില്‍ക്കുന്നത്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഈ മാസത്തെ കുറഞ്ഞ നിലയില്‍

 

 

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് വ്യാഴാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

 

 

കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച സ്വര്‍ണ വില എത്തി നില്‍ക്കുന്നത്. ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

 

രാജ്യാന്തര വിപണിയില്‍ ഡോളറിന്റെയും, ബോണ്ട് യീല്‍ഡിന്റെയും മുന്നേറ്റം രാജ്യാന്തര സ്വര്‍ണ വിലയ്ക്ക് വീണ്ടും തിരുത്തല്‍ നല്‍കി. സ്വര്‍ണ വില 1970 ഡോളറില്‍ താഴെയാണ് തുടരുന്നത്.

Gold price Bussiness News kerala