സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ വർദ്ധന

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ദ്ധന. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 74.26 രൂപയാ

author-image
Anju N P
New Update
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ വർദ്ധന

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ദ്ധന. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 74.26 രൂപയായി. ഡീസലിന് 66.51 രൂപയാണ് വില. കഴിഞ്ഞദിവസത്തെ വിലയെ അപേക്ഷിച്ച് നേരിയ വര്‍ദ്ധന കൊച്ചിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ, ഒരു ലിറ്റര്‍ പെട്രോളിന് 74.11 രൂപയും ഡീസലിന് 66.31 രൂപയും ആയിരുന്നു കൊച്ചിയിലെ വില. തലസ്ഥാനനഗരിയായ തിരുവനന്തപുരത്തും പെട്രോളിന് വില വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ ഒരു ലിറ്ററിന് 75.58 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 67.8 രൂപയുമാണ് വില. ഇന്നലെ യഥാക്രമം, 75.43, 67.6 എന്നിങ്ങനെ ആയിരുന്നു പെട്രോള്‍, ഡീസല്‍ വില.

fuel price