/kalakaumudi/media/post_banners/a068dab80b9bd7a4650d6cd0d4f8cc997e180ec41a03a057be59135604462240.jpg)
എറണാകുളം: സ്വർണത്തിന് ഇന്നും വിലകൂടി.ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്.ഇതോടെ ഗ്രാമിന് 5110 രൂപയും പവന് 40,880 രൂപയുമായി.രണ്ടുമാസത്തിനിടെ 4000 രൂപയാണ് പവന് വർധിച്ചത്. 2022നവംബർ നാലിന് 36,880 രൂപയായിരുന്നു പവന് വില.
ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് പവന് 40,760 രൂപയായിരുന്നു. ജനുവരി രണ്ടിന് പവന് 120 രൂപ കുറഞ്ഞിരുന്നു.ഡിസംബർ മാസത്തിൽ മാത്രം പവന് 1480 രൂപയുടെ വർധനവാണുണ്ടായത്.ഡിസംബർ ഒന്നിന് 39,000 ആയിരുന്നു വില.ഡിസംബർ 31ന് ഇത് 40,480ലെത്തിയിരുന്നു.